---
title: "ഉണ്ണിമുകുന്ദന്റെ 'മാളികപ്പുറം' ഗംഭീര വിജയമാകുമെന്ന് സൂചന "
english_title: "malikappuram movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88045/malikappuram movie"
published_at: "2022-12-30T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aed96d866c1_IMG-20221230-WA0116.jpg"
keywords: []
---

# ഉണ്ണിമുകുന്ദന്റെ 'മാളികപ്പുറം' ഗംഭീര വിജയമാകുമെന്ന് സൂചന 

> **Lead Summary:**  'മാളികപ്പുറ'ത്തിന് ഗംഭീര പ്രതികരണം. സമൂഹമാധ്യമങ്ങൾ നിറയുന്ന പ്രതികരണങ്ങൾ ചിത്രം പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ നായകനായി മണ്ഡലകാലത്ത് റിലീസ് പ്രഖ്യാപിച്ച ഈ സിനിമയെ ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമ പ്രേമികൾ കാത്തിരുന്നത്.

## Article Content

 'മാളികപ്പുറ'ത്തിന് ഗംഭീര പ്രതികരണം. സമൂഹമാധ്യമങ്ങൾ നിറയുന്ന പ്രതികരണങ്ങൾ ചിത്രം പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ നായകനായി മണ്ഡലകാലത്ത് റിലീസ് പ്രഖ്യാപിച്ച ഈ സിനിമയെ ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമ പ്രേമികൾ കാത്തിരുന്നത്.

ശബരിമലയിൽ അയ്യപ്പനെ തൊഴാൻ കാത്തിരിക്കുന്ന എട്ടു വയസ്സുകാരി കല്യാണിയുടെ കഥയാണ് മാളികപ്പുറം പറയുന്നത്. സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്ന രണ്ട് കുട്ടികളുടെ പ്രകടനമാണ് മാളികപുറത്തിന്റെ പ്രധാന ആകർഷണം. കല്ല്യാണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെൺകുട്ടി പലപ്പോഴും പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നതോടൊപ്പം കണ്ണ് നനയ്ക്കുകയും ചെയ്യുന്നു. സൂപ്പർ ഹീറോ പരിവേഷത്തിലെത്തുന്ന നായകൻ ഉണ്ണി മുകുന്ദനും കയ്യടി നേടുന്നുണ്ട്. സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ്, സമ്പത്ത് റാം, ടി.ജി. രവി, രഞ്ജി പണിക്കർ, മനോജ് കെ. ജയൻ, രമേഷ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണു നിര്‍മാണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88045/malikappuram movie)